banner

കേരളത്തിൽ മണ്ണെണ്ണക്കും വില കൂടും; കൂടുക 21രൂപ

തിരുവനന്തപുരം : കേരളത്തിൽ മണ്ണെണ്ണക്കും വില കൂടുന്നു. നിലവിലുള്ള 59 രൂപ ലിറ്ററിനുള്ളത് 81 രൂപയായിരിക്കും വില. 22-രൂപയാണ് ലിറ്ററിന് വില കൂടുക. ഇതുമായി ബന്ധപ്പെട്ട് റേഷൻ വിതരണക്കാർക്ക് അറിയിപ്പ് ലഭിച്ചു.ഡീസലിനും പെട്രോളിനും വില വർധിപ്പിച്ചതിന് പിന്നാലെയാണ് മണ്ണെണ്ണക്കും വില കൂടുന്നത്.

ഇന്ധനവില തുടര്‍ച്ചയായി ഉയരുന്നതിനിടെയാണ് ഉപഭോക്താക്കൾക്ക് ഇരട്ടപ്രഹരമായി മണ്ണെണ്ണ വിലയും വര്‍ധിപ്പിച്ചത്. ഇന്ധന വില ഇന്നും വില കൂട്ടിയിരുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന വർദ്ധന വേടെ പെട്രോൾ വില നൂറ് രൂപ കടന്നു. രാജ്യത്ത് ഇന്ധനവില വർധനയിൽ പുതിയ റെക്കോടിലേക്കാണ് ഉയരുന്നത്.  

അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നു നിൽക്കുന്നതിനാൽ വോട്ടിംഗ് കഴിഞ്ഞാലുടൻ ഇന്ധനവില ഉയരും എന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. ആഗോളവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 130 ഡോളർ വരെ എത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ അസാധാരണ കുതിപ്പാണ് നടക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 130 ഡോളർ വരെ ഉയർന്നു. 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയിൽ വില ഒൻപത് ശതമാനമാണ് ഉയർന്നത്.

Post a Comment

0 Comments