കൊല്ലം : പൂയപ്പള്ളിയിൽ വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓടനാവട്ടം മുട്ടറ പ്രാക്കുളം കോളനിയിൽ സന്ധ്യാഭവനിൽ സുനിൽ– അനിത ദമ്പതികളുടെ മകൾ സന്ധ്യ (22) ആണ് മരിച്ചത്. കഴിഞ്ഞ ഉച്ചക്ക് 2.30 നായിരുന്നു സംഭവം.
സന്ധ്യയുടെ മാതാവ് വിറക് ശേഖരിക്കാൻ പോയി മടങ്ങിവരുമ്പോഴാണ് മകളെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഡിഗ്രി പഠനം പൂർത്തിയാക്കിയ സന്ധ്യയും പുത്തൂർ പാങ്ങോട് സ്വദേശിയുമായുള്ള യുവാവുമായി ഈ വൃശ്ചികമാസം വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് സന്ധ്യയെ ദുരൂഹ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹത നിലനില്ക്കുന്നതിനാൽ ഫോൺ കോളുകളെ ക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയേക്കുമെന്നാണ് സൂചന. പൂയപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മ്യതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി: അർച്ചന .
0 Comments