രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 1247 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ പ്രതിദിന രോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും അഞ്ഞൂറ് കടന്നു. 501 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.
7.72 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
കൊവിഡ് കൂടിയ സാഹചര്യത്തില്‍ ദില്ലിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നത് പരിഗണനയിലാണ്.
നാളെ ചേരുന്ന ദുരന്തനിവാരണ അതോറിറ്റി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കും. ദില്ലിയിലെ കേസുകള്‍ കൂടുന്നതിനാല്‍ ദില്ലിയോട് ചേര്‍ന്നുള്ള ജില്ലകളില്‍ യുപിയും ഹരിയാനയും മാസ്‌ക് കര്‍ശനമാക്കി.
0 Comments