banner

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഒഴിവാക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ നിയമ പ്രകാരം ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. മാസ്ക് ഉപയോഗം തുടരണമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ വ്യക്ത്മാക്കുന്നു. ഇത് കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷ്കർഷിക്കുന്ന നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ്.
 
രണ്ട് വർഷം നിലനിന്നിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഇനി നടപടി ഉണ്ടാവില്ല. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷ്കർഷിക്കുന്നത് പ്രകാരമുള്ള മാസ്കും ശുചിത്വവും തുടരണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ നിയമം പ്രകാരം ഒട്ടേറെ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയത്.

ദിവസങ്ങൾക്ക് മുൻപ് മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചിരുന്നു. മാസ്ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നും ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിചേരലുകൾക്കും സംസ്ഥാനത്ത് ഇനി ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചിരുന്നു.

തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നീക്കിയത്. സംസ്ഥാനത്ത് ഇന്നലെ 30 പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തില്ല.

Post a Comment

0 Comments