banner

ജന്മദിനത്തിന് ആഴ്ചകൾ മാത്രം ബാക്കി നില്ക്കെ മരണം; പ്രമുഖ നടി എസ്റ്റെല്ലെ ഹാരിസ് അന്തരിച്ചു

സെയ്ൻഫെൽഡിൽ എസ്റ്റെല്ലെ കോസ്റ്റൻസയായി അഭിനയിച്ച എസ്റ്റെല്ലെ ഹാരിസ് ഏപ്രിൽ 2 ശനിയാഴ്ച കാലിഫോർണിയയിൽ അന്തരിച്ചു. 93 വയസ്സുള്ള അവർ സ്വാഭാവിക കാരണങ്ങളാൽ മരണമടഞ്ഞതായി ഡെയ്ലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു. നടിയുടെ മരണവാർത്ത അവളുടെ കുടുംബം ഡെഡ്‌ലൈനുമായി പങ്കിട്ട പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ടോയ് സ്റ്റോറി 4 ആയിരുന്നു ഹാരിസിന്റെ അവസാന സ്‌ക്രീൻ റോൾ.

94 തികയാൻ ആഴ്ചകൾ മാത്രം ബാക്കി നില്ക്കെയുള്ള നടിയുടെ വിയോഗം ആരാധകർക്കിടയിലും കുടുംബത്തിലും ദുഖം വർദ്ധിപ്പിച്ചു.

പോളിഷ് ജൂത കുടിയേറ്റക്കാരായ ഐസക്കിന്റെയും അന്ന നസ്ബോമിന്റെയും രണ്ട് പെൺമക്കളിൽ ഇളയവളായി ന്യൂയോർക്കിലെ മാൻഹട്ടനിൽ 1928 ഏപ്രിൽ 22 നാണ് എസ്റ്റെല്ലെ നസ്ബോം എന്ന എസ്റ്റെല്ലെ ഹാരിസിൻ്റെ ജനനം. അമേരിക്കൻ അഭിനേത്രിയും ഹാസ്യ നടിയുമായിരുന്നു, അതിശയോക്തി കലർന്ന, വശ്യമായ ശബ്ദത്തിന് പേരുകേട്ട അവരുടെ ശബ്ദം മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.

Post a Comment

0 Comments