banner

എകെ ആന്റണി ഇനി കേരളത്തിലേക്ക്; ഡല്‍ഹി വിട്ടു

തിരുവനന്തപുരം : രാജ്യസഭയില്‍ നിന്നും കാലാവധി പൂര്‍ത്തിയായി മടങ്ങുന്ന എകെ ആന്റണി കേരളത്തില്‍ പ്രവര്‍ത്തിക്കും. ചുമതലകളൊന്നും ഏറ്റെടുക്കാതെ തിരുവനന്തപുരം കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ആലോചന. ഈ മാസം അവസാനം അദ്ദേഹം തിരുവനന്തപുരത്തെ സ്വന്തം വീടായ അഞ്ജനത്തില്‍ എത്തും.

എംപി പദവി അവസാനിച്ച് ഒരു മാസം കൂടി ഔദ്യോഗിക വസതിയില്‍ താമസിക്കാം. എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എ കെ ആന്റണി 1985 ലാണ് ആദ്യമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കെ കരുണാകരന്‍ രാജിവച്ചപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ വേണ്ടി ഒഴിയുകയായിരുന്നു.

പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പദവി ഇടയ്ക്ക് ഉപേക്ഷിച്ച് വീണ്ടും രാജ്യസഭയിലെത്തി. 2005 ല്‍ ഉപരിസഭയില്‍ എത്തിയ ആന്റണി രണ്ട് വട്ടം കൂടി തുടര്‍ന്നു. കഴിഞ്ഞ ദിവസമാണ് എ കെ ആന്റണി ഉള്‍പ്പെടെ 72 എംപിമാര്‍ കാലാവധി പൂര്‍ത്തിയായി രാജ്യസഭയുടെ പടിയിറങ്ങിയത്. മലയാളികളില്‍ എ കെ ആന്റണി, സോമ പ്രസാദ്, ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി ആദ്യം പൂര്‍ത്തിയാകും. പിന്നാലെ സുരേഷ് ഗോപി. ജുലൈയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും പടിയിറങ്ങും.

Post a Comment

0 Comments