banner

'ലഈബ്‌' - ഖത്തർ ലോകകപ്പിന്റെ ഭാഗ്യചിഹ്നം; ഗ്രൂപ്പ് പോരാട്ട ചിത്രം തെളിഞ്ഞു

ദോഹ : 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗ്യചിഹ്നം ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ പുറത്തിറക്കി. 'ലഈബ്' എന്നാണ് ഭാഗ്യ ചിഹ്നത്തിന്റെ പേര്. 'പ്രതിഭാധനനായ കളിക്കാരന്‍' എന്നാണ് ലഈബിന്റെ അർത്ഥം. 

ലോകകപ്പിലുള്ള ടീമുകളുടെ ഗ്രൂപ്പ് തെരഞ്ഞെടുപ്പ് വേദിയിലാണ് ഭാഗ്യചിഹ്നത്തെ പ്രഖ്യാപിച്ചത്. അറബി വേഷത്തില്‍ പന്തുതട്ടുന്ന രൂപത്തിലാണ് ഭാഗ്യചിഹ്നം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. 

ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയിരുന്നു. 'ഹയ്യാ ഹയ്യാ' എന്നാണ് ഗാനത്തിന്റെ പേര്. ട്രിനിഡാഡ് കർഡോന,ഡേവിഡോ, ഐഷ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.  

ഫിഫ ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട ചിത്രം തെളിഞ്ഞു. 

4 ടീമുകൾ വീതം 8 ഗ്രൂപ്പുകളിലായി ആകെ 32 രാജ്യങ്ങളാണ് ലോകകപ്പിൽ മാറ്റുരക്കുക.

ഗ്രൂപ്പ് A- ആതിഥേയ രാജ്യമായ ഖത്തറാണ് ഗ്രൂപ്പ്-A യിലെ ആദ്യ ടീം. ഇക്വഡോർ, സെനഗൽ, നതർലൻഡ്‌സ് എന്നിവരാണ് എ-ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഓപ്പണിംഗ് മൽസരത്തിൽ ഖത്തർ ഇക്വഡോറിനെ നേരിടും.

ഗ്രൂപ്പ് B – ഇംഗ്ലണ്ട്, ഇറാൻ, യുഎസ്‌, യൂറോ പ്ലേ ഓഫിൽ നിന്നുള്ള മറ്റൊരു ടീമും ഗ്രൂപ്പ് ബിയിൽ ഉണ്ടാകും.

ഗ്രൂപ്പ് C – അർജന്റീന ഗ്രൂപ്പ് സിയിലാണ്. സൗദി അറേബ്യാ, മെക്സിക്കോ, പോളണ്ട് എന്നിവരാണ് ഗ്രൂപ്പ് സിയിലെ മറ്റു ടീമുകൾ.

ഗ്രൂപ്പ് D – നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ആണ് ഗ്രൂപ്പ്-ഡിയിലെ ആദ്യ ടീം. ഐസി പ്ലേ ഓഫ് വണ്ണിലെ വിജയി, ഡെന്മാർക്ക്, ടുണീഷ്യ എന്നിവർ ഗ്രൂപ്പ് ഡിയിലെ മറ്റു സ്ഥാനങ്ങൾ അലങ്കരിക്കും.

ഗ്രൂപ്പ് E – സ്‌പെയിൻ, ഐസി പ്ലേ ഓഫ് – 2ലെ വിജയി, ജർമ്മനി, ജപ്പാൻ എന്നിവരാണ് 4 സ്ഥാനങ്ങൾ വഹിക്കുക.

ഗ്രൂപ്പ് F – ബെൽജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ

ഗ്രൂപ്പ് G – ബ്രസീലാണ് ഗ്രൂപ്പ് ജിയിലെ ഒന്നാമൻ. സെർബിയ, സ്വിറ്റ്സർലാൻഡ്, കാമറൂൺ എന്നിവർ തുടർ സ്ഥാനങ്ങളിൽ.

ഗ്രൂപ്പ് H – പോർച്ചുഗൽ, ഗാന, ഉറുഗ്വേ, സൗത്ത് കൊറിയ

Post a Comment

0 Comments