Latest Posts

കൊല്ലത്ത് സിമന്റുമായി വന്ന ലോറി 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

കൊല്ലം : കേരളത്തിലേക്കു സിമന്റുമായി വന്ന ലോറി 50 അടി താഴ്ചയിലെ ആറ്റിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവര്‍ മരിച്ചു. ബുധനാഴ്ച വൈകിട്ട് 4.45ന് കൊല്ലം, തെന്മല പതിമൂന്നുകണ്ണറയിലാണ് അപകടം നടന്നത്. ലോറി ഡ്രൈവര്‍ തിരുവനന്തപുരം ഇലഞ്ചിയം ചതുപ്പ് ആറുകണ്ണന്‍കുഴി സതീഷ് ഭവനില്‍ സതീഷ്മോൻ(33) ആണ് മരിച്ചത്.

സതീഷ് ഓടിച്ചിരുന്ന ലോറി എതിരെ വന്ന ടിപ്പറില്‍ ഇടിച്ച ശേഷമാണ് ക്രാഷ്ബാരിയറും തകര്‍ത്തുകൊണ്ട് കഴുതുരുട്ടി ആറ്റിലേക്കു മറിയുന്നത്. ലോറി മറിഞ്ഞ ഉടന്‍തന്നെ ദേശീയപാതവഴി എത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും 20 മിനിറ്റിന് ശേഷമാണ് സതീഷിനെ കണ്ടെത്താനായത്.

ലോറിയുടെ ക്യാബിന്റെ അടിവശത്താണ് സതീഷ് കിടന്നത്. ലോറിയുടെ മുന്‍വശത്ത് പകുതിയോളം വെള്ളം കയറിയിരുന്നു. തെന്മല ഇന്‍സ്പെക്ടര്‍ കെ.ശ്യാം, എസ്ഐ സുബിന്‍ തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അപകട സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

0 Comments

Headline