സതീഷ് ഓടിച്ചിരുന്ന ലോറി എതിരെ വന്ന ടിപ്പറില്‍ ഇടിച്ച ശേഷമാണ് ക്രാഷ്ബാരിയറും തകര്‍ത്തുകൊണ്ട് കഴുതുരുട്ടി ആറ്റിലേക്കു മറിയുന്നത്. ലോറി മറിഞ്ഞ ഉടന്‍തന്നെ ദേശീയപാതവഴി എത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും 20 മിനിറ്റിന് ശേഷമാണ് സതീഷിനെ കണ്ടെത്താനായത്.
ലോറിയുടെ ക്യാബിന്റെ അടിവശത്താണ് സതീഷ് കിടന്നത്. ലോറിയുടെ മുന്‍വശത്ത് പകുതിയോളം വെള്ളം കയറിയിരുന്നു. തെന്മല ഇന്‍സ്പെക്ടര്‍ കെ.ശ്യാം, എസ്ഐ സുബിന്‍ തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അപകട സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
0 تعليقات