banner

മഅദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; തങ്ങളുമായി സംസാരിച്ചതായി മകന്‍ സലാഹുദ്ദീന്‍ അയ്യൂബി

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുളളതായി കുടുംബം. 

കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത് കൊണ്ടും തുടര്‍ന്ന് എമര്‍ജന്‍സി കെയര്‍ നല്‍കാന്‍ സാധിച്ചതിനാലും ആശുപത്രിയില്‍ എത്തിയ സ്ഥിതിയേക്കാള്‍ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് മകന്‍ സലാഹുദ്ദീന്‍ അയ്യൂബി അറിയിച്ചു. 

മഅദനി ഇപ്പോള്‍ വിദഗ്ധ സംഘത്തിന്റെ ഒബ്‌സര്‍വേഷനില്‍ തുടരുകയാണെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി അറിയിച്ചു.

 രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയിലേക്ക് മഅദനിയെ മാറ്റിയത്. യാത്രാവിലക്കുകളോടെ ബംഗളൂരുവിലെ സ്വകാര്യ വസതിയില്‍ കഴിയുന്നതിനിടെയാണ് മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. മഅ്ദനിയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്.

ഫേസ്ബുക്ക് പേജിലെ പോസ്റ്റ് താഴെ വായിക്കാം...

അൽഹംദുലില്ലാഹ്...

പ്രിയ സഹോദരങ്ങളുടെ ദുആകളുടെ ഫലമായും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത് കൊണ്ടും തുടർന്ന് എമർജൻസി കെയർ നൽകാൻ സാധിച്ചതിനാലും ആശുപത്രിയിൽ എത്തിയ സ്‌ഥിതിയേക്കാൾ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

വിദഗ്ധ സംഘത്തിന്റെ ഒബ്സർവേഷനിൽ തുടരുകയാണ്...

ഞങ്ങൾ കുടുംബവും സഹായികളും ഒപ്പം ഉണ്ട്. ഞങ്ങളുമായി സംസാരിക്കുന്നുണ്ട്. 

അൽഹംദുലില്ലാഹ് !!!

വിശുദ്ധ റമളാനിലെ ആദ്യ ജുമുഅ:യിലെ ദുആകളിൽ ഉൾപ്പടെയുള്ള പ്രാർത്ഥനകളിൽ പ്രത്യേകം ഓർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

-മകൻ
സലാഹുദ്ദീൻ അയ്യൂബി

Post a Comment

0 Comments