banner

കൊല്ലത്ത് സ്റ്റേഷനറി കടയിൽ അതിക്രമിച്ചുകയറി സ്ത്രീയെ ആക്രമിച്ചയാൾ അറസ്റ്റിൽ

കൊല്ലം : സ്റ്റേഷനറി കടയിൽ അതിക്രമിച്ചുകയറി കടയുടമയായ സ്ത്രീയെ ആക്രമിച്ചയാളെ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. മാലിഭാഗം മാച്ചാരുവിളയിൽ അനീഷാണ്(38) അറസ്റ്റിലായത്. 

അനീഷ് വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് ടിയാനെ ഇറക്കി വിടണമെന്ന് വീട്ടുടമസ്ഥനോട് ആവലാതിക്കാരി ഫോൺ ചെയ്തു പറഞ്ഞു എന്ന് തെറ്റിദ്ധരിച്ച് പ്രതിയായ അനീഷ് ഈമാസം 13ന് രാവിലെ 9.00 മണിയോടെ മണിയങ്കര കോളനിക്ക് സമീപം ആവലാതിക്കാരിയും മറ്റും നടത്തി വരുന്ന സ്റ്റേഷനറി കടയിൽ അതിക്രമിച്ചു കയറി ആവലാതിക്കാരിയെ അസഭ്യം പറയുകയും കൈയിൽ കടന്നു പിടിച്ച് മാനഹാനിപ്പെടുത്തുകയും കത്തി കാട്ടി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

യുവതിയുടെ പരാതിയുടെ അടസ്ഥാനത്തിൽ ചവറ തെക്കുഭാഗം പോലീസ് രജീസ്റ്റർ ചെയ്ത കേസിലാണ് അനീഷ് പിടിയിലാകുന്നത്. കരുനാഗപ്പള്ളി എസിപി വി.എസ്.പ്രദീപ്കുമാറിൻ്റെ നിർദ്ദേശാനുസരണം തെക്കുംഭാഗം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശങ്കരനാരായണൻ പിള്ള, എഎസ്ഐ വിജയൻ, എസ്.സി.പി.ഒ ഷിബി എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Post a Comment

0 Comments