banner

വന്‍ സ്പിരിറ്റ് വേട്ട: കാറില്‍ കടത്തുകയായിരുന്ന 450 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; യുവാവ് പിടിയിൽ

തൃശൂര്‍ : ചാലക്കുടിയില്‍ വന്‍ സ്പിരിറ്റ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 450 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. അന്തിക്കാട് സ്വദേശി സുനിലിനെ ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്തു. 

കളമശ്ശേരിയില്‍ നിന്നും ചാലക്കുടിയിലേക്ക് കാറില്‍ കടത്തുകയായിരുന്നു സ്പിരിറ്റ്. 14 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. 

മയക്കുമരുന്നുകളും ലഹരിവസ്തുക്കളും ദേശീയപാത വഴി കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ പൊലീസ് ചെക്കിംഗ് ശക്തമാക്കിയിരുന്നു.

إرسال تعليق

0 تعليقات