banner

കൊല്ലത്ത് വിവാഹ സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

കൊല്ലം : വിവാഹ സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ട് ഇരുപതോളം പേർക്ക് പരിക്കേറ്റു. വിവാഹ ആവശ്യത്തിനായി പോയ സംഘം സഞ്ചരിച്ച വാന്‍ അപകത്തില്‍പ്പെടുകയായിരുന്നു. അപകടത്തിൽ വാഹത്തിലുണ്ടായിരുന്ന 20 പേര്‍ക്കാണ് പരിക്കേറ്റത്. 

കൊല്ലം പത്തനാപുരം ആവണീശ്വരം കാഞ്ഞിരത്തുംമൂടിലാണ് അപകടം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. തലവൂര്‍ ഞാറയ്ക്കാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. 

മിനി ടൂറിസ്റ്റ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ സർവ്വേ കല്ലിൽ ഇടിച്ച ബസ് റോഡ് വശത്തെ മതിലിടിക്കുകയും വാഹനം തലകീഴായി മറിയുകയുമായിരുന്നു.

HIGHLIGHTS : Minibus carrying wedding party crashes in Kollam; Many were injured


Post a Comment

0 Comments