banner

പ്രേം നസീറിന്റെ വീടും പറമ്പും വില്‍ക്കുന്നില്ലെന്ന് ഇളയ സഹോദരി; സൗജന്യമായി തന്നാല്‍ സംരക്ഷിക്കാമെന്നു മന്ത്രി സജി ചെറിയാന്‍

മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ ചിറന്‍കീഴിലെ വീടും സ്ഥലവും സൗജന്യമായി തന്നാല്‍ സര്‍ക്കാര്‍ സംരക്ഷിക്കാമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. വിലയ്‌ക്കെടുക്കുന്നത് സര്‍ക്കാര്‍ കൂട്ടായി തീരുമാനിക്കേണ്ട കാര്യമാണെന്നും മന്ത്രി പ്രതികരിച്ചു. 

തിരുവനന്തപുരം ജില്ലയില്‍ ദേശീയപാതയില്‍ കോരാണിയില്‍ നിന്നു ചിറയിന്‍കീഴിലേക്കുള്ള പാതയോരത്ത് 50 സെന്റ് സ്ഥലത്താണ് പ്രേം നസീറിന്റെ ‘ലൈല കോട്ടേജ്’ എന്ന വീട് സ്ഥിതി ചെയ്യുന്നത്. ഇരുനിലയിലായി 8 മുറികളാണ് വീടിലുള്ളത്. 

ചിറയന്‍കീഴിലെ ആദ്യ ഇരുനില വീടാണിത്. പ്രേംനസീറും ഭാര്യ ഹബീബ ബീവിയും മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവരുമാണ് ഇവിടെ താമസിച്ചിരുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് റീത്തയുടെ മകള്‍ക്ക് വിദേശത്ത് വീട് വയ്ക്കുന്ന സമയത്ത് ചിറയിന്‍കീഴിലെ വീടുവില്‍ക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ 50 സെന്റ് വീടിന് 6 കോടി രൂപയാണ് വിലയിട്ടത്. ആ തുകയ്ക്ക് വില്പന നടക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. നിലവില്‍ വീട് വില്‍ക്കുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ല. 

സര്‍ക്കാരിന് ആവശ്യമെങ്കില്‍ ഈ തുക നല്‍കി വീട് വാങ്ങട്ടെ എന്നും അനീസ ബീവി പറഞ്ഞു. പ്രേംനസീര്‍ ജീവിച്ചിരുന്നപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും കൈയ്യഴിഞ്ഞു സഹായിച്ചിട്ടുണ്ട്. എന്നാല്‍ പ്രേംനസീറിന് ജന്മ നാട്ടില്‍ ഒരു സ്മാരകം ഒരുക്കാന്‍ ഇനിയും ഒരു സര്‍ക്കാരിനും സാധിച്ചിട്ടില്ല എന്നും പ്രേംനസീറിന്റെ സഹോദരി അനീസ ബീവി പരാതിപ്പെട്ടു.

Post a Comment

0 Comments