banner

കഞ്ചാവ് ഉപയോഗിച്ച മകനെ കെട്ടിയിട്ട് കണ്ണിൽ മുളക് തേച്ച് അമ്മ; വീഡിയോ വൈറൽ

ഹൈദരാബാദിൽ കഞ്ചാവ് ഉപയോഗിച്ച 15 വയസ്സുകാരനായ മകനെ കെട്ടിയിട്ട് കണ്ണിൽ മുളക് തേച്ച് അമ്മ. തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലെ കോടാട് എന്ന സ്ഥലത്താണ് സംഭവം. കഞ്ചാവ് ഉപയോഗിച്ച 15 കാരനെ അമ്മയാണ് ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് കണ്ണിൽ മുളകു തേച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലെ കോടാട് എന്ന സ്ഥലത്താണ് സംഭവം. കഞ്ചാവിന് അടിമയായ മകന്‍ പണത്തിനായി അമ്മയെ നിരന്തരം ശല്യം ചെയ്തിരുന്നു. ശല്യം സഹിക്കാനാവാതെയാണ് മകനെ കെട്ടിയിട്ട് കണ്ണില്‍ മുളകു തേക്കാന്‍ അമ്മ മുതിര്‍ന്നത്. മകനെ കെട്ടിയിട്ട് ഒറ്റയ്ക്കു കണ്ണില്‍ മുളകു തേക്കാന്‍ അമ്മ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം. മകന്‍ പ്രതിരോധിച്ചതോടെ മറ്റൊരു സ്ത്രീയുടെ സഹായത്തോടെയാണ് അമ്മ മുളകു തേച്ചത്.

കഞ്ചാവ് ഉപയോഗിക്കില്ലെന്ന് ഉറപ്പു നല്‍കുന്നതുവരെ മകനെ അഴിച്ചുവിടാനും അമ്മ തയാറായില്ല. വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ സമ്മിശ്ര പ്രതികരണമായിരുന്നു വന്നത്. ക്രൂരമായ ശിക്ഷയെന്നായിരുന്നു ചിലർ പ്രതികരിച്ചത്. എന്നാൽ നടപടിയിൽ തെറ്റില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. 

ഈ വാർത്ത കൂടി വായിക്കൂ....

إرسال تعليق

0 تعليقات