banner

കുപ്പിയിൽ പെട്രോൾ നൽകിയില്ല; കൊല്ലത്ത് പമ്പ് ജീവനക്കാരന് ക്രൂരമർദനം.

കൊല്ലം : കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്ന് മധ്യവയസ്കനായ പമ്പ് ജീവനക്കാരന് ക്രൂമർദ്ദനം. കൊല്ലം പത്തനാപുരത്താണ് സംഭവം. പത്തനാപുരം പിറവന്തൂർ വാഴത്തോപ്പ് കാവുങ്കൽ തടത്തിൽ വീട്ടിൽ സാബുവിനാണ് സാമൂഹ്യ വിരുദ്ധരുടെ മർദ്ദനമേറ്റത്ത്. 

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാക്കൾ കുപ്പിയിൽ പെട്രോൾ ആവശ്യപ്പെടുകയായിരുന്നു.  നൽകാനാവിലെന്ന് സാബു അറിയിച്ചതോടെ സാബുവിനെ യുവാക്കൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ബോധം നഷ്ടപ്പെട്ട സാബു നിലത്തു വീഴുകയായിരുന്നു. 

ഏറെ നാൾ പരാലിസിസ് ബാധിച്ച് ശരീരം തളർച്ചയിലായിരുന്ന സാബുവിന് അടുത്ത കാലത്താണ് നടക്കാനാകും വിധം ആരോഗ്യ നില മെച്ചപ്പെട്ടത്. ബദ്ധപ്പെട്ട ജോലികൾ ചെയ്യാൻ പ്രയാാസമുള്ളതിനാലാണ് പെട്രോൾ പമ്പിൽ ജോലിയിൽ പ്രവേശിപ്പിച്ചത്. കേസിൽ രണ്ട് പേരെ പത്തനാപുരം പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

إرسال تعليق

0 تعليقات