തൃക്കരുവയിൽ കുടിവെള്ളത്തിനായി ജനങ്ങൾ വലയുന്നു എന്ന വാർത്ത കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്ക് മുന്നേ അഷ്ടമുടി ലൈവ് പ്രസിദ്ധികരിച്ചിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിൽ ചുമതലയുള്ള അസിസ്റ്റൻ്റ് എൻജിനീയർ ഇതിനൊരു പരിഹാരം കാണാമെന്ന് അഷ്ടമുടി ലൈവിന് ഉറപ്പും നൽകിയതാണ്. എന്നാൾ തൃക്കരുവ ഒന്ന്, രണ്ട്, പതിനഞ്ച് എന്നീ വാർഡുകളിലെയും തൊട്ടടുത്ത വാർഡുകളിലെയും ഒരു വിഭാഗം ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നതായ വാർത്തയാണ് ഈ ദിനം അഷ്ടമുടി ലൈവ് പുറത്തുവിടുന്നത്. പ്രദേശത്ത് ഈ അവസ്ഥ കഴിഞ്ഞ പത്ത് ദിവസങ്ങളായി തുടരുകയാണെന്നും ഈ അവസ്ഥയ്ക്ക് അധികൃതർ സ്ഥായിയായ പരിഹാരം നൽകുന്നില്ലെന്നുമാണ് പ്രദേശവാസികൾ പരാതിയുയർത്തുന്നത്.
പതിനഞ്ചാം വാർഡിൽ ഇന്നലെ ഭാഗികമായി പ്രശ്നം പരിഹരിച്ചു വന്നെങ്കിലും ഒരു വിഭാഗം ജനങ്ങൾക്ക് വെള്ളം ഒട്ടും ലഭിക്കാത്ത സ്ഥിതിയാണ്. വാർഡിലെ എല്ലാ ജനങ്ങൾക്കും അടിയന്തിരമായി കുടിവെള്ളം ലഭ്യമാക്കുന്നതിനായുള്ള തീവ്രശ്രമം തുടരുകയാണെന്ന് പതിനഞ്ചാം വാർഡ് ജനപ്രതിനിധി ആബാ അഗസ്റ്റിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഈക്കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നാം തവണയാണ് ഈ വേനലിൽ ഇങ്ങനെ ദിവസങ്ങളോളം കുടിവെള്ളത്തിനായി പൊതുജനങ്ങളെ അധികൃതർ നെട്ടോട്ടമോടിക്കുന്നത്. ജല വകുപ്പിന് കീഴിൽ അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിന് സമീപവും, അഷ്ടമുടി അഷ്ടജലറാണി പള്ളിയ്ക്ക് സമീപവും പമ്പ് ഹൗസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത് രണ്ടും ഒരേ സമയം കേടായതോടെയാണ് പൊതുജനം ദുരിതത്തിലായത്. പഞ്ചായത്തും ജല അതോറിറ്റിയുമായുള്ള പടലപിണക്കങ്ങളും പണി മന്ദഗതിയിലാക്കു
ന്നതായി ആരോപണമുണ്ട്. പമ്പ് ഹൗസുകളിൽ ഒന്നിൻ്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഈ സമയം പുതിയ പമ്പ് സെറ്റ് വാങ്ങിയതായും പറയപ്പെടുന്നു. ഇതും കാല താമസമില്ലാതെ കേടാവുകയായിരുന്നു. പമ്പ് ഹൗസുകളിൽ അറ്റകുറ്റപ്പണി നടക്കുന്ന സമയങ്ങളിൽ ജനങ്ങൾ കുടിവെള്ളം എത്തിക്കുന്നതിനാവശ്യമായ ബദൽ മാർഗ്ഗം സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധിക്യതരോട് ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം നിരാഹരിക്കപ്പെടുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുന്നത്.
0 Comments