banner

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ അമ്പലപ്പറമ്പിൽ സ്ത്രീകളുടെ കൂട്ടത്തല്ല്; വീഡിയോ വൈറൽ

കൊല്ലം : കരുനാഗപ്പള്ളി ഇടക്കുളങ്ങര  ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേള പരിപാടിക്കിടെ വനിതകൾ തമ്മിൽ അടിപിടി. അടിപിടിയുടെ വീഡിയോ ഏതായാലും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എന്നാൽ അടി കൂടുന്നവർ ആരാണെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. സമൂഹത്തിൽ വളരെ വിരളമായി മാത്രം സംഭവിക്കുന്ന കാര്യങ്ങൾ എന്ന നിലയ്ക്കാണ് സ്ത്രീകളുടെ ഈ കൂട്ടത്തല്ല് വീഡിയോ പലരും പങ്ക് വെയ്ക്കുന്നത്. 

വീഡിയോയിൽ പുരുഷന്മാർ കൂകിവിളിച്ചു കൊണ്ട് പരിപാടിയുടെ സംഘാടകരെ വിവരം അറിയിക്കുന്നതായി കേൾക്കുന്നു. മാത്രമല്ല ആണുങ്ങൾ അടിയുണ്ടാക്കുമെന്നല്ലെ പറയുന്നത്, ദാ ഇവിടെ പെണ്ണുങ്ങൾ അടിക്കുണ്ടാക്കുന്നത് കാണ് എന്നും വീഡിയോ പിടിച്ചവർ പറയുന്നത് കേൾക്കാം. സംഭവം എന്തായാലും വൈറലായിരിക്കുകയാണ്.

അടുത്തിടെ ഉണ്ടായ വൈറൽ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൊല്ലം ജില്ല ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമാണ്. ഏറ്റവും സമകാലികമായി പറഞ്ഞാൽ കുഞ്ഞിന്റെ പേരിടീലുമായി ബന്ധപ്പെട്ട ചടങ്ങില്‍ മാതാവും പിതാവും കൂടി തമ്മിലടിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവങ്ങളിൽ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഈ സംഭവത്തിൽ അച്ഛന്‍ ഇട്ട പേര് അമ്മയ്ക്ക് സമ്മതമല്ലാതായതാണ് വഴക്കിന് കാരണമായത്. ഇതോടെ അച്ഛന്‍ വീട്ടുകാരും അമ്മയുടെ വീട്ടുകാരും തമ്മില്‍ മുട്ടന്‍ വഴക്കായി.
കുഞ്ഞിന്റെ ഒരു ചെവി വെറ്റില കൊണ്ട് അടച്ച്‌ പിടിച്ച്‌ മറ്റെ ചെവിയില്‍ മൂന്ന് പ്രാവശ്യം പേര് വിളിക്കണമെന്നാണ് ചടങ്ങ്. ഇവിടെ ചടങ്ങില്‍ കുട്ടിയുടെ പിതാവ് ‘അലംകൃത’ എന്ന പേര് കുട്ടിയുടെ ചെവിയില്‍ വിളിക്കുന്നത് പ്രചരിച്ച വീഡിയോയില്‍ കാണാം.

മുൻപ്, കപ്പലണ്ടിക്ക് എരിവില്ലെന്ന് പറഞ്ഞ് കൊല്ലം ബീച്ചിലുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ച വാർത്ത ഏറെ ചർച്ചയായതായാണ്. ബീച്ചിലുണ്ടായ ഈ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. കാറില്‍ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ കപ്പലണ്ടി തിരികെക്കൊടുക്കാന്‍ ശ്രമിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

Post a Comment

0 Comments