banner

മദ്യലഹരിയില്‍ കാറിന്റെ പിന്നില്‍ കിടന്നു; കാറിന്റെ പിന്‍ചക്രം കയറി ഒരാള്‍ മരിച്ചു

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ കാറിന്റെ പിന്നില്‍ കിടക്കുകയായിരുന്നു മധ്യവയസ്‌കൻ കാറിനടിയില്‍പ്പെട്ട് മരിച്ചു. പങ്ങോട് തേക്കുംമൂട് മൂന്ന് സെന്റ് കോളനിയിലെ സുന്ദരൻ ആണ് മരിച്ചത്. പാലോട് ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്‍വശത്താണ് അപകടമുണ്ടായത്. മദ്യലഹരിയിലായിരുന്ന സുന്ദരൻ കാറിന്റെ പിന്നില്‍ കിടക്കുകയായിരുന്നു.

ഇക്കാര്യം അറിയാതെ ഡ്രൈവർ കാർ പുറകിലേക്ക് എടുത്തപ്പോൾ നിലത്ത് കിടന്നിരുന്ന സുന്ദരന്റെ മുകളിലൂടെ കാറിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.

കാറിലെ യാത്രക്കാർ ബിവറേജസിൽനിന്ന് മദ്യം വാങ്ങാൻ എത്തിയവരായിരുന്നു. ഔട്ട്ലെറ്റിന് മുന്നിൽ വാഹനം പാർക്ക് ചെയ്താണ് ഇവർ മദ്യം വാങ്ങാൻ പോയത്. തിരികെവന്ന് കാർ പുറകിലേക്ക് എടുത്തപ്പോഴാണ് നിലത്തുകിടന്നിരുന്ന സുന്ദരന്റെ ദേഹത്തുകൂടെ കയറിയിറങ്ങിയത്. ഉടൻതന്നെ നാട്ടുകാർ സുന്ദരനെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ വാഹനവും കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments