banner

ഇനി പഞ്ചായത്തിന് മുന്നിൽ കൂട്ടം കൂടേണ്ടതില്ല; സേവനങ്ങൾ ഇനി ഓൺലൈനിൽ

തിരുവനന്തപുരം : കേരളത്തിലെ എല്ലാ പഞ്ചായത്തിലെയും സേവനങ്ങൾ തിങ്കളാഴ്ച മുതൽ  ഓൺലൈനിൽ. ഇതിനായി  എല്ലായിടത്തും ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) നടപ്പാക്കി. 2020 സെപ്തംബറിൽ 154 പഞ്ചായത്തിലും  കഴിഞ്ഞ സെപ്തംബറിൽ 155 പഞ്ചായത്തിലും ഇത്‌ സജ്ജമാക്കിയിരുന്നു. 

ബാക്കിയുള്ള 632 പഞ്ചായത്തിലും ഐഎൽജിഎംഎസ് നടപ്പായതോടെയാണ് സേവനങ്ങൾ പൂ‌ർണമായും ഓൺലൈനാകുന്നത്.തിരക്കുള്ള സമയത്ത്‌ ഓൺലൈൻ സേവനങ്ങൾക്ക്‌  വേഗക്കുറവുണ്ടെന്ന്‌ കണ്ടെത്തിയതിനെ തുടർന്ന്‌  സെർവർ ശക്തിപ്പെടുത്തി. തിങ്കൾമുതൽ അതിവേഗ ഓൺലൈൻ സേവനം എല്ലാ പഞ്ചായത്തിലും  ലഭ്യമാകും.

തദ്ദേശവകുപ്പിന്റെ സേവനങ്ങൾ ഓൺലൈനായി പ്രയോജനപ്പെടുത്തണമെന്നും  മൊബൈൽ ആപ്പുകൾ വഴിയും  സേവനങ്ങൾ  ലഭ്യമാക്കുന്നത്‌ പരിഗണനയിലാണെന്നും  -മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. 

ഓൺലൈൻ സേവനങ്ങൾക്ക്‌: http:/itizen.lsgkerala.gov.in

Post a Comment

0 Comments