banner

കൊല്ലത്ത് ട്രെയിനിൽ യാത്രക്കാരൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: തൂങ്ങിയത് കൈലി മുണ്ടിൽ


കൊല്ലം : ​ അല്പം മുൻപ് അഷ്ടമുടി ലൈവ് പുറത്തുവിട്ട ട്രെയിനിൽ യാത്രക്കാരൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.  മലബാർ എക്സ്പ്രസ് ട്രെയിനിലാണ് യാത്രക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

ട്രെയിനിലെ ഭിന്നശേഷിക്കാരുടെ കോച്ചിൽ ശുചിമുറിയിലാണ് മൃതദേഹം ക​ണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

കായംകുളത്തിനും കൊല്ലത്തിനുമിടയിലാണ് യാത്രയ്ക്കിടെ ശുചിമുറിയിൽ ഒരാൾ തൂങ്ങി നിൽക്കുന്നത് യാത്രക്കാർ കണ്ടത്. ഉടൻ റെയിൽവേ പോലീസിനെ വിവിരം അറിയിച്ചു.

സംഭവത്തെ തുടർന്ന് ഒരുമണിക്കൂറോളം  ട്രെയിൻ കൊല്ലത്ത് നിർത്തിയിടേണ്ടി വന്നു. അതേ സമയം,  കൈലി മുണ്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടതെന്ന് മാധ്യമം ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. പ്രായം 50 വയസ്സ് തോന്നിക്കുമെന്നും. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Post a Comment

0 Comments