വത്സലയെ ക്രൂരമായി കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിനു ചുറ്റുമുള്ള എല്ലുകള്‍ക്ക് ഒടിവ് സംഭവിച്ചിട്ടുള്ളതായും നെഞ്ചിലും, ഉദരത്തിലും, ചുണ്ടിലും മുറിവേറ്റ പാടുകളുള്ളതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാതാവിന്റെ കൊലയാളികളെ രണ്ടുമാസത്തോളമായിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നുള്ള ആവശ്യവുമായി മകന്‍ ഷിബു രംഗത്തുവന്നു. പുനലൂര്‍ ഡിവൈ.എസ്.പി ബി. വിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, നിരവധി ആള്‍ക്കാരെ ചോദ്യം ചെയ്തതായും മൂന്നുപേരെ ഡി.എന്‍.എ പരിശോധനക്കു വിധേയമാക്കിയിട്ടുണ്ടെന്നും ശാസ്ത്രീയ തെളിവുകളുടെ സഹായത്താലുള്ള അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു.
0 Comments