banner

‘ലൂസിഫറിലെ ഐറ്റം ഡാൻസിലൂടെ ഞാൻ സ്ത്രീവിരുദ്ധത ആഘോഷിച്ചുവെന്ന് പറഞ്ഞാൽ സമ്മതിക്കില്ല’; പൃഥ്വിരാജ്

പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് ലൂസിഫർ. ചിത്രത്തിലെ ഐറ്റം സോങ് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സ്ത്രീവിരുദ്ധമായ സിനിമകളിൽ അഭിനയിക്കില്ല എന്ന് വ്യക്തമാക്കിയ പൃഥ്വിരാജ് തന്നെ തന്റെ സിനിമയിൽ ഐറ്റം ഡാൻസ് ഉൾപ്പെടുത്തിയതാണ് പലരും ചോദ്യം ചെയ്തത്. എന്നാൽ ലൂസിഫറിലെ ​ഗാനരം​ഗം സ്ത്രീ വിരുദ്ധമല്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. 

ലൂസിഫറിലെ ഐറ്റം ഡാൻസ് വഴി താൻ സ്ത്രീവിരുദ്ധത ആഘോഷിച്ചെന്ന് ആരോപിച്ചാൽ സമ്മതിക്കില്ലെന്ന് പൃഥ്വിരാജ്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ കാണിച്ച ഐറ്റം ഡാൻസ് വിവാദമായിരുന്നു. ഐറ്റം ഡാൻസിലൂടെ സ്ത്രീവിരുദ്ധതയാണ് പൃഥ്വിരാജ് കാണിച്ചതെന്ന് ആയിരുന്നു വിമർശനം. ലൂസിഫർ സിനിമയിൽ ഏറെ വിവാദമായ രംഗമായിരുന്നു അത്. എന്നാൽ, ഇപ്പോൾ ഇതേ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ജനഗണമന എന്ന ചിത്രത്തിന്റെ പ്രമോഷനിൽ സംസാരിക്കുമ്പോഴാണ് ലൂസിഫറിലെ ഐറ്റം ഡാൻസ് വിവാദത്തിൽ പൃഥ്വിരാജ് പ്രതികരിച്ചത്.
തന്റെ സിനിമയിലെ ഐറ്റം ഡാൻസ് കണ്ട് ആരെങ്കിലും നെറ്റി ചുളിച്ചിട്ടുണ്ടെങ്കിൽ അത് ഐറ്റം ഡാൻസ് കണ്ടതുകൊണ്ടല്ലെന്നും തന്റെ സിനിമയിൽ ഐറ്റം ഡാൻസ് വന്നതു കൊണ്ടാണെന്നും ആയിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ‘ചിലരെങ്കിലും എന്റെ സിനിമയിലെ ഐറ്റം ഡാൻസ് കണ്ട് നെറ്റി ചുളിച്ചിട്ടുണ്ടെങ്കിൽ അത് ഐറ്റം ഡാൻസ് കണ്ടതുകൊണ്ടല്ല. എന്റെ സിനിമയിൽ ഐറ്റം ഡാൻസ് വന്നതുകൊണ്ടാണ്. 

സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന ഒരു സിനിമയുടെ ഭാഗമാകില്ലെന്ന് ഞാൻ പറയുകയും എന്നാൽ എന്റെ സിനിമയിൽ ഒരു ഐറ്റം ഡാൻസ് ഉള്ളത് സ്ത്രീവിരുദ്ധതയാണ് എന്ന് ആൾക്കാർക്ക് തോന്നുകയും ചെയ്തതു കൊണ്ടായിരിക്കാം അവർ നെറ്റി ചുളിച്ചത്.’ – പൃഥ്വിരാജ് പറഞ്ഞു.

താൻ ഇത് ഒരുപാട് വിശദീകരിച്ചതാണെന്നും എന്നാൽ ഒന്നുകൂടി പറയാമെന്നും പൃഥ്വിരാജ് പറഞ്ഞു. ഗ്ലാമറസായിട്ടുള്ള ഒരു വേഷം ധരിച്ച് ഒരു പെൺകുട്ടി അല്ലെങ്കിൽ പെൺകുട്ടികൾ ഡാൻസ് കളിക്കുന്നത് സ്ത്രീവിരുദ്ധതയായിട്ട് തനിക്ക് തോന്നുന്നില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. തന്നെ സംബന്ധിച്ച് സ്ത്രീവിരുദ്ധത എന്ന് പറയുന്നത് ഒരു പെൺകുട്ടിയോട് വളരെ മോശമായി പെരുമാറുന്ന ഒരു പെൺകുട്ടിയെ ഹരാസ് ചെയ്യുന്ന നായകനോട് പെൺകുട്ടിക്ക് പ്രണയം തോന്നുന്നു എന്ന് പറയുന്നത് ഒക്കെയാണ്. 

തന്റെ ഇപ്പോഴത്തെ ജീവിതസാഹചര്യം വെച്ചിട്ട് തനിക്കത് റിലേറ്റ് ചെയ്യാൻ പറ്റില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. മറ്റേത് ഒബ്ജക്ടിഫിക്കേഷനാണെന്നും ലൂസിഫറിലെ അവസാന ഗാനത്തിൽ താൻ ഫെമിനിൻ ബ്യൂട്ടി ഒബ്ജക്ടിഫൈ ചെയ്തെന്നും അത് സ്ത്രീവിരുദ്ധതയാണെന്ന് പറഞ്ഞാൽ താൻ സമ്മതിക്കില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

Post a Comment

0 Comments