banner

കലിപ്പടങ്ങാതെ റഷ്യ: യുക്രൈനിൽ വെടിനിർത്താൻ സമയമായിട്ടില്ലെന്ന് പുടിൻ

യുക്രൈനിൽ വെടിനിർത്താൻ സമയമായിട്ടില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമർ പുടിൻ. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ നിലപാട് വ്യക്തമാക്കിയത്. യുക്രൈൻ നഗരങ്ങളിൽ റഷ്യൻ ആക്രമണം ഇപ്പോഴും തുടരുകയാണ്. 

അതിനിടെ റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾ ഇന്ന് പുനരാരംഭിക്കും.
യുക്രൈനിലെ റഷ്യൻ അധിനിവേശം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ആക്രമണം മയപ്പെടുത്തുമെന്ന വാഗ്ദാനം കാറ്റിൽ പറത്തുകയാണ് റഷ്യ. വെടിനിർത്തലിന് സമയം ആയിട്ടില്ലെന്നും സൈന്യത്തെ പിൻവലിക്കില്ലെന്നും ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പുടിൻ വ്യക്തമാക്കി. 

വിവിധ യുക്രൈൻ നഗരങ്ങളിൽ ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസവും റഷ്യ നടത്തിയത്. ദക്ഷിണ യുക്രൈൻ നഗരമായ മൈക്കാലെയ്‌വിൽ പ്രാദേശിക ഭരണ ആസ്ഥാനത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു.

Post a Comment

0 Comments