സംസ്ഥാനത്ത് വേനൽ മഴയ്ക്ക് ശമനമായതോടെയാണ് വിവിധ ജില്ലകളിൽ നൽകിയിരുന്ന മഴമുന്നറിയിപ്പ് പിൻവലിച്ചത്. നേരത്തെ സംസ്ഥാനത്തെ നാല് ജില്ലകളിലും മുന്നറിയിപ്പ് നൽകിയിരുന്നു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലായിരുന്നു മുന്നറിയിപ്പ്. ഈ അലേർട്ടാണ് നിലവിൽ ഇടുക്കിയിൽ മാത്രമാക്കി ചുരുക്കിയിരിക്കുന്നത്.
ഇതോടെ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും പിൻവലിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
0 Comments