banner

റമദാൻ: പ്രവാസികൾ ശ്രദ്ധിക്കുക!!! വിമാന നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്; ഏപ്രിൽ 5 വരെ മാത്രം

വിശുദ്ധ റമദാൻ മാസം പ്രമാണിച്ച് പ്രത്യേക നിരക്ക് ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. 2022 ഏപ്രിൽ 5 വരെ ടിക്കറ്റ് വാങ്ങുന്ന യാത്രക്കാർക്ക് 20 ശതമാനം വരെ കിഴിവുകളും ഫസ്റ്റ്, ബിസിനസ് ക്ലാസുകളിൽ ഇരട്ട ക്യു പോയിന്റുകളും ലഭിക്കും.

qatarairways.com/ramadan വഴിയോ ഖത്തർ എയർവേയ്‌സ് സെയിൽസ് ഓഫീസുകൾ വഴിയോ അല്ലെങ്കിൽ ഏതെങ്കിലും ട്രാവൽ ഏജന്റുമാരിൽ നിന്നോ 2022 ഏപ്രിൽ 5-നകം ബുക്ക് ചെയ്യുന്നവർക്ക് ഓഫർ ലഭ്യമാകും.

2022 സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കാണ് ഇളവുകൾ സാധുവാകുക.

ഖത്തർ എയർവേയ്‌സിന്റെ 150 ഡെസ്റ്റിനേഷനുകളിലേക്കുള്ള യാത്രക്കാർക്ക് ഇളവുകൾ പ്രയോജനപ്പെടുത്താം.

കൂടുതൽ വിവരങ്ങൾക്ക്: qatarairways.com/ramadan

Post a Comment

0 Comments