banner

റമളാൻ റിലീഫ്: പെരുന്നാൾ വസ്ത്രം വിതരണം ചെയ്തു.

അഞ്ചാലുംമൂട് : ഒരു മാസം നീണ്ടുനിന്ന റമളാൻ റിലീഫ് പ്രവർത്തനങ്ങൾ മുത്തഅല്ലിമീങ്ങൾക്കുള്ള പെരുന്നാൾ വസ്ത്ര വിതരണത്തോടെ സമാപനമായി. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കരുവ യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച മുത്തഅല്ലിം സംഗമം എസ് വൈ എസ് കൊല്ലം സോൺ പ്രസിഡന്റ് മുജീബ് റഹ്മാൻ അഹ്സനി ഉത്ഘാടനം ചെയ്തു.

വിവിധ മേഖലകളിൽ സനദ് നേടിയ പ്രദേശത്തെ 15 വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് നേതാക്കളായ ഷെഹീർ ജൗഹരി, അബ്ദുറഹ്മാൻ കുഞ്ഞ്, നിസാർ കരുവ, സജീവ് കരുവാ, നിസാർ ജോനകപുറം എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments