എസ്.വൈ.എസ് നീരാവിൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു
الأحد, أبريل 24, 2022
അഞ്ചാലുംംമൂട് : എസ്.വൈ.എസ് നീരാവിൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു. ആദ്യഘട്ട വിതരണോദ്ഘാടനം യൂണിറ്റ് വൈസ് പ്രസിഡന്റ് സിദ്ധീഖ് മുസ്‌ലിയാർ, സാന്ത്വനം സെക്രട്ടറി ഷാനവാസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
അർഹതപ്പെട്ട കുടുംബങ്ങൾക്കാണ് റംസാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്യുകയെന്ന് സംഘാടകർ അറിയിച്ചു.
എസ്.വൈ.എസ് നീരാവിൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഫിനാൻസ് സെക്രട്ടറി ഷാജഹാൻ, ശംസർഖാൻ, (യു.സി) നജുമുദ്ധീൻ എന്നിവർ പങ്കെടുത്തു.
0 تعليقات