banner

എസ്.വൈ.എസ് - എസ്.എസ്.എഫ് കാഞ്ഞാവെളി യൂണിറ്റിൻ്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു

അഞ്ചാലുംംമൂട് : എസ്.വൈ.എസ് - എസ്.എസ്.എഫ് കാഞ്ഞാവെളി യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു. ആദ്യഘട്ട വിതരണോദ്ഘാടനം തൃക്കരുവ ഗ്രാമ പഞ്ചായത്ത് കാഞ്ഞാവെളി വാർഡ് മെമ്പർ അനിൽ കുമാർ നിർവ്വഹിച്ചു. 

അർഹതപ്പെട്ട നാല്പതോളം കുടുംബങ്ങൾക്കാണ് റംസാൻ റിലീഫ് വിതരണം ചെയ്യുക.

എസ്.വൈ.എസ് - എസ്.എസ്.എഫ് കാഞ്ഞാവെളി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എസ്.വൈ.എസ് യൂണിറ്റ് പ്രസിഡൻ്റ് അജ്മൽ മുസ്ലീയാർ, കേരള മുസ്ലീം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി അബ്ദുൽ സലാം, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഷെനീർ മുസ്ലീയാർ, കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി മുഹമ്മദ് ത്വാഹാ ഞാറയ്ക്കൽ, നൗഷാദ് മുസ്ലിയാർ, സലാഹുദ്ദീൻ പടനിലം തുടങ്ങിയവർ വേദിയിൽ സംസാരിച്ചു.

വ്യക്കരോഗികൾക്കും, ഡയാലിസ് ചെയ്യുന്നവർക്കും, കാൻസർ രോഗികൾക്കുമായി നിരവധി സഹായങ്ങളാണ് റമളാൻ മാസത്തിൽ എസ്.വൈ.എസ് - എസ്.എസ്.എഫ് സംഘടന ജില്ലയിലും സംസ്ഥാനത്തുമായി നടത്തി വരുന്നത്.

إرسال تعليق

0 تعليقات