banner

കൊല്ലത്ത് ടിപ്പറിന് സൈഡ് കൊടുക്കവേ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർത്ഥികൾക്ക് പരിക്ക്

കൊല്ലം :  കൊല്ലത്ത് ടിപ്പറിന് സൈഡ് കൊടുക്കവേ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു .വിദ്യാർത്ഥികൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അയിലറ യുപി സ്കൂളിലെ ബസ്സാണ് ടിപ്പറിന് സൈഡ് കൊടുക്കവേ അകടത്തിൽപ്പെട്ടത്. 

ഇരുപത്തിയഞ്ചോളം വിദ്യാർഥികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഈച്ചം കുഴിയിൽ ബസ് റോഡിലെ കയറ്റം കയറവേ എതിർ ഭാഗത്ത് നിന്ന് വന്ന ടിപ്പറിന് സൈഡ് കൊടുക്കേ മറിഞ്ഞ് സ്കൂൾ ബസ് അകടത്തിൽപ്പെടുകയായിരുന്നു. 

നിസാരമായി പരിക്കേറ്റ വിദ്യാർത്ഥികളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാവിലെ ഒമ്പത് മണിയോടെയായിരിന്നു അപകടം. വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും ഗുരുതരമായി പരിക്കാല്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു. ഏരൂർ പോലീസ് നിയമ നടപടി സ്വീകരിച്ചു.

Post a Comment

0 Comments