banner

മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ (90) അന്തരിച്ചു. പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. മുൻ യുഡിഎഫ് കൺവീനറും ധനമന്ത്രിയുമായിരുന്നു. 

ആറ് സംസ്ഥാനങ്ങളിൽ ഗവർണറായിട്ടുണ്ട്. മഹാരാഷ്ട്ര , നാഗാലാൻഡ് , ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി . അരുണാചൽ പ്രദേശ് , അസം , ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചു. 16 വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു.

മുന്‍ മന്ത്രി, വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍, യു.ഡി.എഫ്. കണ്‍വീനര്‍, നിയമസഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഗാലൻഡ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, അസം, അരുണാചൽപ്രദേശ്, ഗോവ സംസ്‌ഥാനങ്ങളുടെ ഗവർണറായിരുന്നു. ആറ് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍സ്ഥാനം വഹിച്ച ഏക മലയാളിയാണ് ഇദ്ദേഹം.

ജനനം 1932ൽ ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. 

മികച്ച സംഘാടകനായി പേരെടുത്ത ശങ്കരനാരായണനെത്തതേടി പാലക്കാട് ഡി.സി.സി പ്രസിഡൻറ് സ്ഥാനവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിപദവുമെത്തി.

Post a Comment

0 Comments