banner

'മൺറോതുരുത്ത്' മരണശയ്യയിൽ: ജില്ലാ ഡി.റ്റി.പി.സിയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ; ബോട്ട് ജെട്ടി അപ്രത്യക്ഷമായി!

കൊല്ലം : അധികാരികളുടെ അനാസ്ഥ മൂലം തെക്കൻ കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ മൺറോതുരുത്തിലെ ടൂറിസം താറുമാറാകുന്നതായി ആരോപണം.  ഡി.റ്റി.പി.സി സ്ഥാപിച്ച ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി മുന്നറിയിപ്പില്ലാതെ സാമ്പ്രാണിക്കോടിയിലേക്ക് എത്തിച്ചത് ആരോപണങ്ങൾ ശരിവയ്ക്കുന്ന നടപടികളാണെന്നും  മൺഡ്രോതുരുത്തിലെ ടൂറിസം നശിക്കുന്നത് ഡി.റ്റി.പി.സിയുടെ അറിവോടെയെന്നും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ പറയുന്നു.

മുൻ കാലങ്ങളിൽ കൊല്ലം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ഈ മേഖലയിൽ നിന്ന് കാര്യമായ വരുമാനം വകുപ്പിന് ഉണ്ടായിരുന്നു. വികസന മുരടിപ്പും, ക്യത്യവിലോഭം മൂലം അടിസ്ഥാന സൗകര്യങ്ങൾ നശിയ്ക്കുന്ന അവസ്ഥയിലും അഷ്ടമുടിക്കായലിൻ്റെ തീരത്തെത്തുന്നവർ മൺറോതുരുത്തിനെ ഒന്ന് തലോടാതെ ഇവിടം കടന്നു പോയിട്ടില്ല.

സര്‍ക്കാരോ ഡിടിപിസി അധികൃതരോ മേഖലയിൽ പ്രഖ്യാപിത പദ്ധതികൾ പൂർത്തികരിക്കുന്നില്ലെന്നും. മാത്രമല്ല നിലവിലുള്ള സൗകര്യങ്ങള്‍ ഇല്ലാതാക്കുന്നതിന്‌ കൂട്ടു നില്‍ക്കുകയാണെന്നും നാട്ടുകാർ പരാതി ഉയര്‍ത്തുന്നു. മൺറോതുരുത്തിലെ പ്രധാന ക്രേന്ദ്രമായ എസ്‌ വളവ് പ്രദേശത്ത്‌ ബോട്ട്‌ യാത്രയ്ക്ക്‌ ഉപയോഗിച്ചിരുന്ന ഫ്ലോട്ടിംഗ്‌ ബോട്ട്‌ ജെട്ടി ഒരു മുന്നറിയിപ്പും നല്‍കാതെ അവിടെ നിന്നും നീക്കം ചെയ്തത്‌ വിനോദ സഞ്ചാരികള്‍ക്കും ബോട്ടുടമകള്‍ക്കും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. 

ഡിടിപിസി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ മറുപടി നല്‍കാ
തെ അധികൃതര്‍ ഒഴിഞ്ഞു മാറുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.

എസ്‌ വളവിലെ കോളനി റോഡ്‌ തകര്‍ന്ന നിലയിലായിട്ട്‌ കാലങ്ങളായി. കാല്‍നടയാത്രക്കാര്‍പോലും പ്രയാസപ്പെടുന്ന അവസ്ഥയിലാണ്‌. മൂന്ന്‌ കോടിരൂപ മുതല്‍ മുടക്കി ടൂറിസം വകുപ്പിന്റെ കീഴില്‍ 2017 ല്‍ ഇറിഗേഷന്‍ വകുപ്പ്‌ ടെന്‍ഡര്‍ ചെയ്ത പ്രവൃത്തി ഏഴ്‌ വര്‍ഷമായിട്ടും എങ്ങുമെത്തിയില്ല. എസ്‌ വളവിലെത്തുന്ന സഞ്ചാരികള്‍ക്ക്‌ പ്രാഥമിക സൗകര്യങ്ങള്‍പോലും ഇവിടെ ലഭ്യമല്ല. പഞ്ചായത്തിന്‌ ഈമേഖലയില്‍ നിന്നും ഒരു വരുമാനവും ലഭിക്കാത്തതിനാലും ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തന്നെ വരുമാനം ഇല്ലാത്തതിനാലും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. 

ഫ്ലോട്ടിംഗ്‌ ബോട്ട്‌ ജെട്ടി പുനഃസ്ഥാപിക്കുന്നതിലേക്കായി പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് ഇവിടുത്തെ നാട്ടുകാർ. ഇതിൻ്റെ ഭാഗമെന്ന നിലയിൽ കഴിഞ്ഞ ദിവസം ശിക്കാർ വള്ളക്കാരും ബോട്ടുകാരും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

Post a Comment

0 Comments