Latest Posts

കൊല്ലത്ത് ഏഴുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 65 വയസ്സുകാരൻ അറസ്റ്റിലായി

കൊല്ലം : കുട്ടികൾക്ക് നേരെയുള്ള അതിക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളാണ് കൊല്ലം സിറ്റി പോലീസ് സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ ദിവസം, ഏഴ്‌ വയസുകാരിയോട്‌ ലൈംഗീക അതിക്രമം കാണിച്ച വയോധികനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. തെക്കേവിള സൌഹൃദ നഗർ സ്വദേശി വേലപ്പന്‍ (65) ആണ്‌ പോലീസ്‌ പിടിയിലായത്‌.

പെണ്‍കുട്ടിക്ക്‌ പരിചയമുളള ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലായെന്ന്‌
മനസിലാക്കി പെണ്‍കുട്ടിയെ കടന്ന്‌ പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ഭയന്ന്‌
നിലവിളിച്ചത്തോടെ ഇയാള്‍ സ്ഥലത്ത്‌ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇയാള്‍
ഉപ്രദവിച്ചത്‌ പെണ്‍കുട്ടി മാതാവിനോട്‌ വെളിപ്പെടുത്തുകയും തുടര്‍ന്ന്‌ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. 

പെണ്‍കുട്ടിയില്‍ നിന്നും വയോധികനെ സംബന്ധിച്ച്‌ വ്യക്തത വരുത്തിയ പോലീസ്‌ തനിച്ച്‌ കഴിയുന്ന ഇയാളെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. 

ഇരവിപുരം ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍.വി.വി യുടെ
നേതൃത്വത്തില്‍ എസ്‌.ഐ അരുണ്‍ഷാ എ.എസ്‌.ഐമാരായ സുരേഷ്‌. രമാദേവി എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. ഇയാളെ റിമാന്റ്‌ ചെയ്തു.


0 Comments

Headline