banner

വാഹന പരിശോധനയ്ക്കിടെ എസ്ഐക്ക് തെരുവ് നായയുടെ കടിയേറ്റു

തൃശൂര്‍ : എസ്‌ഐയെ തെരുവ് നായ കടിച്ചു. ഇരിങ്ങാലക്കുട കാട്ടൂരിലാണ് സംഭവം. വാഹന പരിശോധനയ്ക്കിടെയാണ് എസ്‌ഐയ്ക്ക് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കാട്ടൂര്‍ സ്റ്റേഷനിലെ എസ്‌ഐ എം.പി.രവിയ്ക്കാണ് നായയുടെ കടിയേറ്റത്. 

പരിക്കേറ്റ എസ്‌ഐയെ മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. കോതറ പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് നായ അക്രമിച്ചത്. എസ്‌ഐയുടെ തുടയില്‍ ആണ് നായുടെ കടിയേറ്റത്. 

സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന ശക്തമാക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന സംവിധാനം ശക്തമാക്കാൻ എല്ലാ കളക്ടർമാർക്കും ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർദ്ദേശം നൽകി. സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന്റേയും മറ്റ് അവശ്യ സാധനങ്ങളുടേയും വില വർദ്ധന തടയുന്നതിന് കളക്ടർമാരുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസിന്റേയും ലീഗൽ മെട്രോളജി വകുപ്പിന്റേയും സംയുക്ത സ്‌പെഷ്യൽ സ്‌ക്വാഡ് ഓരോ ജില്ലയിലേയും കടകൾ പരിശോധിക്കും. 

വ്യാപാരി സംഘടനകളുടെ ജില്ലാതല യോഗം ചേരുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള കൂടിയാലോചന നടത്താനും മന്ത്രി നിർദേശിച്ചു.READ MORE....

إرسال تعليق

0 تعليقات