banner

ചവറയിൽ വൃദ്ധമാതാവിനെ മകൻ ക്രൂരമായി മർദിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കൊല്ലം ചവറയിൽ വൃദ്ധമാതാവിനെ മകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. 

ചവറയില്‍ 84 കാരിയായ ഓമനയെയാണ് മകന്‍ ഓമനക്കുട്ടന്‍ ക്രൂരമായി മര്‍ദിച്ചത്. തടസം പിടിക്കാന്‍ എത്തിയ സഹോദരന്‍ ബാബുവിനെയും ഇയാള്‍ മര്‍ദിച്ചു.

ഇതിനിടെ മകനെതിരെ പരാതിയില്ലെന്ന് മർദ്ദനത്തിനിരയായ അമ്മ ഓമന പറഞ്ഞിരുന്നു. തന്നെ മകന്‍ തള്ളിത്താഴെയിട്ടു, ഒരു തവണ മര്‍ദിച്ചു. മറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്ക് ഇപ്പോഴും സംരക്ഷണം നല്‍കുന്നത് മകനാണെന്നും അമ്മ മാധ്യമങ്ങളോട് പ്രതികരിക്കവേ അറിയിച്ചു.

മര്‍ദനത്തിന്റെ അഞ്ചു മിനിറ്റിലധികം വരുന്ന വീഡിയോ പുറത്തുവന്നിരുന്നു. പണം ആവശ്യപ്പെട്ടിരുന്നു മദ്യലഹരിയിലായിരുന്ന ഓമനക്കുട്ടന്‍ ഇരുവരെയും മര്‍ദിച്ചത്. അയല്‍വാസികളാണ് ഇന്നലെ നടന്ന മര്‍ദ്ദന ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് വാര്‍ഡ് മെമ്പറര്‍ വിഷയം പൊലീസിനെ അറിയിക്കുകയായിരുന്നു. വീഴ്ചയില്‍ പരുക്കേറ്റതെന്നാണ് ആദ്യം ഓമന പൊലീസിന് നല്‍കിയ മൊഴി. ഓമനക്കുട്ടന്‍ തെക്കുംഭാഗം പൊലീസിന്റെ കസ്റ്റഡിയിലാണ്.

Post a Comment

0 Comments