Latest Posts

സ്വത്ത് തര്‍ക്കം: മകന്റെ ആസിഡ് ആക്രമണത്തിൽ പൊളളലേറ്റ പിതാവ് മരിച്ചു

അടിമാലി : സ്വത്ത് തര്‍ക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊളളലേറ്റു ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഇരുമ്പുപാലം പഴമ്പളളിച്ചാലില്‍ പടയറ വീട്ടില്‍ ചന്ദ്രസേനന്‍ (60) ആണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ സ്വത്ത് തര്‍ക്കത്തെതുടര്‍ന്നാണ് മകന്‍ പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്. 

അടിമായി ഇരുമ്പുപാലം പഴമ്പളളിച്ചാലിലാണ് സംഭവം.പൊളളലേറ്റ ചന്ദ്രസേനനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുളളത്. പരുക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ മകനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

0 Comments

Headline