banner

`ഞാൻ നിസ്സഹായൻ, ഇനിയും പീഡനം താങ്ങാൻ വയ്യ`; പൊലീസുകാരനെ കാണാതായ സംഭവത്തിൽ കത്ത് കണ്ടെടുത്തു

മലപ്പുറം : ജില്ലയിലെ പോലീസ് ക്യാമ്പിൽ നിന്നുള്ള പൊലീസുകാരനെ കാണാതായി. അരീക്കോട് സ്പെഷ്യൽ ഓപ്പറേറ്റിംഗ് ക്യാമ്പിലാണ് സംഭവം നടന്നത്. പൊലീസുകാരനായ മുബഷീറിനെ ആണ് കാണാതായിരിക്കുന്നത്. മേൽ ഉദ്യോഗസ്ഥരുടെ പീഡനം ആണ് തിരോധാനത്തിന് പിന്നിലെ കാരണം എന്ന് വീട്ടുകാർ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

കാണാതായതിന് പിന്നാലെ മുബഷീറിനറെ ഒരു കത്ത് ലഭിച്ചു. ക്യാമ്പിലെ മേൽ ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്ന അല്ല. ഞാൻ നിസ്സഹായൻ ആണ്.ഇനി ഒരാൾക്കും ഇത്തരത്തിൽ സംഭവിക്കരുത് എന്നും മുബഷീറിനറെ കത്തിൽ പറയുന്നു. കാണാതായ പൊലീസുകാരന് വേണ്ടി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments