banner

കെ-സ്വിഫ്റ്റ് അപകടത്തില്‍ വഴിത്തിരിവ്; മരിച്ചയാളെ ആദ്യമിടിച്ചത് പിക്കപ്പ് വാൻ സ്വിഫ്റ്റ് എത്തിയത് പിന്നീട്

തൃശ്ശൂര്‍ കുന്നംകുളത്ത് കാല്‍നടയാത്രക്കാരനെ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. തമിഴ്‌നാട് സ്വദേശിയായ പരം സ്വാമിയെ ആദ്യം ഇടിച്ചത് പിക്കപ്പ് വാനെന്ന് തെളിയിക്കുന്ന സിസിടവി ദൃശ്യങ്ങള്‍ പുറത്ത്.

പിന്നാലെയെത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇയാളുടെ കാലില്‍ കൂടി കയറിയിറങ്ങി. സംഭവത്തിന് സാക്ഷിയായ നാട്ടുകാര്‍ ബസ് ഡ്രൈവറോട് നിര്‍ത്താന്‍ പറഞ്ഞ് കൈ കാണിക്കുന്നതും ദൃശ്യങ്ങ ളില്‍ വ്യക്തമാണ്. എന്നാല്‍ ബസ് നിര്‍ത്താതെ പോവുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കുന്നംകുളത്താണ് സംഭവം. നാട്ടു കാരാണ് അപകട വിവരം പൊലീസിനെ അറിയിച്ചത്. അപകടം നടന്ന തായി സ്വിഫ്റ്റ് ഡ്രൈവര്‍ അറിഞ്ഞില്ലെന്നാണ് പൊലീസ് നല്‍കിയ വിവരം.

ഈ മാസം 11നാണ് മുഖ്യമന്ത്രി സ്വിഫ്റ്റ് ബസ് സര്‍വീസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇതിന് പിന്നാലെ മൂന്ന് തവണ ബസ് അപകടത്തില്‍പെട്ടു. തിരുവനന്തപുരത്തെ കല്ലമ്പലത്ത് വെച്ചും, കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ചും മലപ്പുറത്തെ കോട്ടക്കല്‍ വെച്ചുമാണ് അപകടങ്ങള്‍ സംഭവിച്ചത്.

അപകടങ്ങളില്‍ കെഎസ്ആര്‍ടിസി അന്വേഷണം നടത്തി. ഡ്രൈവര്‍ മാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയതോടെ ഡ്രൈവര്‍മാര്‍ക്കെതിരെ മാനേജ്മെന്റ് നടപടി എടുത്തു. ഇവരെ ജോലിയില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു. ഇവര്‍ സ്വിഫ്റ്റ് സര്‍വ്വീസിനായി നിയോഗിച്ച താല്‍ക്കാലിക കരാര്‍ ജീവനക്കാരാണ്.

ഈ തുടര്‍ അപകടങ്ങളില്‍ കെ എസ് ആര്‍ടിസിക്ക് വന്‍ നഷ്ട മുണ്ടായിരുന്നു. ഒപ്പം വളരെ പ്രതീക്ഷയോടെ തുടങ്ങിയ സര്‍വ്വീസു കള്‍ക്ക് തുടക്കത്തില്‍ തന്നെ അപകീര്‍ത്തിയുണ്ടായതും ക്ഷീണമായി. അപകടങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചന ഉണ്ടായതായി സംശയിക്കു ന്നതായി ഒരു ഘട്ടത്തില്‍ ഗതാഗത മന്ത്രി തന്നെ സൂചന നല്‍കിയിരുന്നു.

Post a Comment

0 Comments