banner

'ഉച്ചഭാഷിണിയെക്കുറിച്ചല്ല വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കാം'; രാജ് താക്കറെയ്‌ക്കെതിരെ ആദിത്യ താക്കറെയുടെ പരിഹാസം

ഡൽഹി : മെയ് മൂന്നിനകം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്തില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയ്‌ക്കെതിരെ മന്ത്രി ആദിത്യ താക്കറെ. 

ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ചല്ല, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെക്കുറിച്ചും പെട്രോള്‍, ഡീസല്‍, സിഎന്‍ജി വിലയെക്കുറിച്ചുമാണ് നമ്മള്‍ സംസാരിക്കേണ്ടത്. 60 വര്‍ഷമൊന്നും പിന്നോട്ട് പോകണ്ട. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി രാജ്യത്ത് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും ആദിത്യ താക്കറെ തുറന്നടിച്ചു. 

മഹാരാഷ്ട്രയിലെ താനെയില്‍ നടന്ന ഒരു യോഗത്തിനിടയിലായിരുന്നു ഉച്ചഭാഷിണികള്‍ പള്ളികളില്‍ നിന്ന് നീക്കം ചെയ്യുന്നത് സംബന്ധിച്ച് ശിവസേന നേതാവ് രാജ് താക്കറെയുടെ പ്രസ്താവന. മെയ് 3 ന് മുമ്പ് സംസ്ഥാനത്തെ പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്തില്ലെങ്കില്‍, സ്പീക്കറുകള്‍ക്കൊപ്പം ഹനുമാന്‍ ചാലിസ വായിക്കുമെന്നായിരുന്നു രാജ് താക്കറെയുടെ വാക്കുകള്‍. ഇതൊരു സാമൂഹിക പ്രശ്‌നമാണ്, മതപരമല്ലെന്നും താക്കറെ പറഞ്ഞിരുന്നു.

‘ഞങ്ങള്‍ പ്രാര്‍ത്ഥനകള്‍ക്ക് എതിരല്ല, നിങ്ങള്‍ക്ക് നിങ്ങളുടെ വീട്ടില്‍ വെച്ച് പ്രാര്‍ത്ഥിക്കാം, എന്നാല്‍ പള്ളിയിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. ഇതൊരു മുന്നറിയിപ്പാണ്’. രാജ് താക്കറെ പറഞ്ഞു. ആദിത്യ താക്കറെയുടെ അമ്മാവനാണ് രാജ് താക്കറെ.

Post a Comment

0 Comments