കീവ് : ആക്രമണം രൂക്ഷമാണെങ്കിലും കീഴടങ്ങില്ലെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ആവർത്തിച്ചു. രാജ്യന്റെ തെക്കൻ മേഖലകളിൽ റഷ്യൻ സൈന്യം ജനങ്ങളെ പീഡിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ സജ്ജീകരിക്കുകയാണ്. ആളുകളെ തട്ടിക്കൊണ്ടുപോകുന്നുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധാനന്തര പുനർനിർമാണത്തിനായി അന്താരാഷ്ട്രനാണയനിധിയുമായി പ്രസിഡന്റ് ചർച്ച നടത്തുകയും ചെയ്തു. തുറമുഖനഗരമായ മരിയുപോളിൽ കീഴടങ്ങാൻ യുക്രെയ്ൻ സേനയ്ക്ക് റഷ്യ അന്ത്യശാസനം നൽകിയിരിക്കുകയാണ്.
കീഴടങ്ങുന്ന സൈനികരുടെ ജീവൻ സുരക്ഷിതമായിരിക്കുമെന്ന ഉറപ്പ് റഷ്യ നൽകിയിട്ടുണ്ട്. ഭീമൻ സ്റ്റീൽ പ്ലാന്റായ അസോവ്സ്റ്റലിലെ ഭൂഗർഭപാതയ്ക്കുള്ളിൽ നിലയുറപ്പിച്ച 2500 യുക്രെയ്ൻ സൈനികർ മാത്രമാണ് അവശേഷിക്കുന്നതെന്നാണു റഷ്യയുടെ കണക്കുകൂട്ടൽ.
ആയുധഫാക്ടറികൾ, യുക്രെയ്നിലെന്പാടും റെയിൽവേ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടാണു റഷ്യയുടെ ആക്രമണം. സൈനികനീക്കം മന്ദീഭവിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
0 Comments