banner

11കാരിയെ പ്രായപൂർത്തിയാകാത്ത ആറുപേർ കൂട്ടബലാത്സം​ഗം ചെയ്തു

ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ 11 കാരിയെ പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ 10 നും 15 നും ഇടയിൽ പ്രായമുള്ള ആറ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽ ഗ്രാമത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു പെൺകുട്ടി. നൃത്തപരിപാടിക്കിടെ പരിചയമുള്ള ആൺകുട്ടികളുമായി വഴക്കുണ്ടായി.

രാത്രിയിൽ പരിപാടി കഴിഞ്ഞ് രണ്ട് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങവെ പിന്നാലെത്തിയെ ആൺകുട്ടികൾ മറ്റുള്ളവരെ മർദ്ദിച്ച് പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്തു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അവളുടെ രണ്ട് സുഹൃത്തുക്കളാണ് പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചത്.

Post a Comment

0 Comments