തദ്ദേശസ്ഥാപനങ്ങളിലെ 213 സേവനങ്ങൾ ഓൺെലെൻ ആകുന്നതോടെ ഇനി അപേക്ഷകളും പരാതികളും സ്വന്തം കംപ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ച് എവിടെയിരുന്നും ഏതു സമയത്തും നൽകാം.
ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്.) വഴിയാണ് സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നത്.
കുടുംബശ്രീ ഹെൽപ് ഡെസ്‌കിന്റെ സഹായവും തേടാം.
ഇതോടെ ഗ്രാമപ്പഞ്ചായത്തുകളുടെ പ്രവർത്തനം കടലാസുരഹിതമാകും. ഈ സംവിധാനങ്ങൾ ഉപയോഗിക്കാനാവാത്തവർക്ക് നേരിട്ടും അപേക്ഷിക്കാം. ഒറ്റ ലോഗിനിൽ എല്ലാ സോഫ്റ്റ്‌വേറിലേക്കും പോകാവുന്ന വിധത്തിലാണ് ഐ.എൽ.ജി.എം.എസ്. ക്രമീകരണം.
അപേക്ഷാ ഫീസും കോർട്ട്ഫീ സ്റ്റാമ്പിന്റെ വിലയും ഓൺലൈനായി നൽകണം. കൈപ്പറ്റ് രസീത്, അപേക്ഷകളിൽ സ്വീകരിക്കുന്ന നടപടി തുടങ്ങിയവ ഓൺലൈനിൽ അറിയാം. മെയിലിലും അപേക്ഷകന്റെ യൂസർ ലോഗിനിലും അക്ഷയ, ഫ്രണ്ട് ഓഫീസ് വഴിയും സേവനങ്ങളും സാക്ഷ്യപത്രങ്ങളും കിട്ടും.
0 Comments