Latest Posts

ഇരുമ്പ് ഗേറ്റ് ഇടിച്ചു തകര്‍ത്തു; ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥിനി മരിച്ചു

കോട്ടയത്ത് എരുമേലി കൊരട്ടി, അമ്പലവളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥിനി മരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ മൂന്നാം വര്‍ഷ ബി.എ ഇംഗ്ലിഷ് വിദ്യാര്‍ഥിനി അനുപമ മോഹനനാണ് മരിച്ചത്. 

ബൈക്കില്‍ കൂടെയുണ്ടായിരുന്ന അമീര്‍ എന്ന വിദ്യാര്‍ഥിക്കും ഗുരുതരമായി പരുക്കേറ്റു.

അമീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്പലവളവ് ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇളപ്പുങ്കല്‍ വീട്ടിലെ ഇരുമ്പ് ഗേറ്റ് ഇടിച്ചു തകര്‍ത്തു 20 അടി ഉള്ളിലേക്ക് വീഴുകയായിരുന്നു.

അപകടത്തില്‍ ചികിത്സയിലുള്ള അമീര്‍ പീരുമേട് എസ്.ഐ നൗഷാദിന്റെ മകനാണ്. സുഹൃത്തിന്റെ വീട്ടില്‍ പോയി വരവേയാണ് അപകടമെന്ന് പൊലീസ് അറിയിച്ചു.

0 Comments

Headline