പുതിയ പദ്ധതിയെ പറ്റിയുള്ള പോസ്റ്റ്. രാജ്യത്ത് വൻ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വച്ച ചിത്രമായിരുന്നു ‘ദി കശ്മീർ ഫയൽസ്’. ബോക്‌സോഫീസിൽ 250 കോടി കളക്ഷനാണ് ചിത്രം നേടിയത്.
‘അങ്ങേയറ്റം സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും, കഴിഞ്ഞ നാലു വർഷം ഞങ്ങൾ കഠിനാധ്വാനം ചെയ്തു. കശ്മീർ ഹിന്ദുക്കൾ അനുഭവിച്ച യാതനകളെപ്പറ്റി മറ്റുള്ളർ ബോധവാന്മാരാവേണ്ടത് പ്രധാനമായിരുന്നു.
കശ്മീർ ഫയൽസിനെ സ്വീകരിച്ച എല്ലാവർക്കും നന്ദി. ‘ദി ഡൽഹി ഫയൽസ് എന്ന പുതിയ ചിത്രത്തിന്റെ പണിയിലാണ് ഇപ്പോൾ’, വിവേക് അഗ്നിഹോത്രി ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കി.
സ്വതന്ത്ര ഇന്ത്യയുടെ ആരും പറയാത്ത കഥകൾ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള വിവേക് അഗ്നിഹോത്രിയുടെ മൂന്നാമത്തെ ചിത്രമാണ് ‘ദി ഡൽഹി ഫയൽസ്’ . സത്യത്തിനുള്ള അവകാശം എന്ന ടാഗ് ലൈനിൽ വന്ന ‘ദി തഷ്കെന്ത് ഫയൽസ്’, നീതിക്കുള്ള അവകാശം എന്ന ടാഗ് ലൈനിൽ വന്ന ‘ദി കശ്മീർ ഫയൽസ്’ എന്നിവയാണ് ആദ്യത്തെ രണ്ട് ചിത്രങ്ങൾ.
ജീവിക്കാനുള്ള അവകാശം എന്ന വിശേഷണത്തിലാണ് മൂന്നാമത്തെ ചിത്രമായ ‘ദി ഡൽഹി ഫയൽസ്’ സംവിധായകൻ ഒരുക്കുന്നത്.
0 Comments