banner

ട്രാഫിക്ക് സിഗ്നലിൽ നിർത്തി; ഡ്രൈവർ ഹൃദയാഘാതത്താൽ മരിച്ചു; കാറ് നിയന്ത്രണം വിട്ട് കടയ്ക്ക്മുന്നിലിടിച്ചു

തിരുവനന്തപുരം : നേമത്ത്, യാത്രയ്ക്കിടെ ട്രാഫിക്ക് സിഗ്നലിൽ നിർത്തിയ കാറിന്റെ ഡ്രൈവർ ഹൃദയാഘാതത്താൽ മരിച്ചു. തിരുവനന്തപുരം എയർപോർട്ടിലെ കരാർ ജീവനക്കാരൻ നരുവാമൂട് അമ്മാനൂർക്കോണം ടി.സി. നിവാസിൽ ചന്ദ്രൻ(56) ആണ് മരിച്ചത്. 

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ നേമം പോലീസ് സ്റ്റേഷനു മുന്നിലെ സിഗ്നലിനു സമീപമായിരുന്നു സംഭവം.

ചന്ദ്രൻ ജോലിക്കു പോകുന്നതിനിടെയാണ് അപകടം. കാർ നിർത്തിയയുടൻ ഹൃദയാഘാതമുണ്ടായി. ഇതിനിടെ കാർ ഉരുണ്ട് അടുത്തുള്ള ഒരു കടയുടെ മുന്നിലായി ഇടിച്ചുനിന്നു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും കാർ ലോക്ക് ചെയ്തിരുന്നതിനാൽ ചന്ദ്രനെ ഉടൻ പുറത്തെടുക്കാനായില്ല. സീറ്റിൽ കിടക്കുകയായിരുന്ന ചന്ദ്രനെ ഒടുവിൽ കാറിന്റെ ചില്ലു പൊട്ടിച്ച് അതേ കാറിൽ നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശനിയാഴ്ച രാവിലെ 8-ന് അമ്മാനൂർക്കോണം സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും. ആശാ വർക്കറായ ഷൈലജയാണ് ചന്ദ്രന്റെ ഭാര്യ. മക്കൾ ശാലിനി, അരുൺ.

Post a Comment

0 Comments