banner

തടിപിടിക്കാനായി എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ നിലത്തടിച്ചു കൊന്നു

തിരുവനന്തപുരം : ആറ്റിങ്ങൽ കല്ലമ്പലത്ത് തടി പിടിക്കാന്‍ കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു. വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി(45 )ആണ് മരിച്ചത്. പുത്തന്‍കുളം സ്വദേശി സജിയുടെ കണ്ണന്‍ എന്ന് പേരുള്ള ആനയാണ് ഇടഞ്ഞത്.ആനയെ തളയ്ക്കാന്‍ ശ്രമം തുടരുന്നുണ്ട്. സംഭവം

ഇന്ന് രാവിലെ 10 മണിയോടെ കപ്പംവിളമുക്ക് കട റോഡിലാണ് സംഭവം. സ്ഥിരമായി ആനയെ മെയ്ക്കുന്ന ഉണ്ണി രാവിലെ കപ്പാംവിളയിൽ തടിപിടിക്കാനായി പുത്തന്‍കുളം സ്വദേശിയായ സജീവന്‍റെ കണ്ണന്‍ എന്ന ആനയെയും കൊണ്ട് വന്നത്. വളരെ ശാന്തമായി നിന്ന ആന പെട്ടെന്ന് ഉണ്ണിയെ തുമ്പിക്കൈ കൊണ്ട് തൂക്കിയെടുത്ത് തറയിൽ അടിക്കുകയായിരുന്നു. മൂന്ന് തവണ ആന ഉണ്ണിയെ തറയിൽ അടിച്ചു. 

അതിനു ശേഷം സമീപത്ത് കിടന്ന വലിയ തടി എടുത്ത് ഉണ്ണിയുടെ ദേഹത്തു കൂടി ഇട്ടു. അപ്പോഴേക്കും ഉണ്ണിക്ക് മരണം സംഭവിച്ചു.എന്നാൽ ആന ഒരു മണിക്കൂറോളം മൃതദേഹത്തിന് അടുത്ത് തന്നെ നിൽക്കുകയും ഇടയ്ക്കിടെ ചവിട്ടുകയും ചെയ്തു. നാട്ടുകാർ അറിയിച്ചത് പ്രകാരം കല്ലമ്പലം പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയെങ്കിലും ആന മൃതദേഹത്തിന് അടുത്ത് തന്നെ നിന്നതിനാൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 

തുടർന്ന് രണ്ടാം പാപ്പാനും മൂന്നാം പാപ്പാനും സ്ഥലത്ത് എത്തി ആനയെ കുറച്ചു മാറ്റി നിർത്തി മയക്ക് വെടി വെച്ച ശേഷം ഏകദേശം 11 അര മണിയോടെ ഉണ്ണിയുടെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി. 

എന്നാൽ വെടി കൊണ്ടിട്ടും ആന അടങ്ങിയില്ല. അര മണിക്കൂറിനു ശേഷം വീണ്ടും മയക്ക് വെടി വെച്ച് കാലിൽ കുടുക്ക് ഇട്ടു സമീപത്തെ മരത്തിൽ ചങ്ങലയും കയറും വെച്ച് കെട്ടിയാണ് ആനയെ തളച്ചത്.

إرسال تعليق

0 تعليقات