ഒഴുകിപ്പോയ റജിലിന്‍റെ ഭാര്യ കനികയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ആഴ്ച മാർച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്‍റെ വിവാഹം.
ബന്ധുക്കളോടൊപ്പമാണ് ഇവർ പുഴക്കരയിലെത്തിയത്. അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് റെജിലിന്‍റെ ഭാര്യയെ രക്ഷപ്പെടുത്തിയത്. റെജിലിനെ പുഴയിൽ നിന്ന് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഫോട്ടോഷൂട്ടിന് കഴിഞ്ഞ ദിവസം തന്നെ അവസാനിച്ചിരുന്നുവെന്നും ഇന്നത്തെ ദിവസം ബന്ധുക്കളോടൊപ്പം ഇവർ വിനോദയാത്രയ്ക്ക് എത്തിയതാണെന്നും പ്രദേശവാസികൾ പറയുന്നു.
നല്ല ഒഴുക്കുള്ള സ്ഥലമാണ് ജാനകിക്കാട് പുഴ. സ്ഥലത്തിന്‍റെ സ്വഭാവം അറിയാത്തവർ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.
0 تعليقات