banner

പഞ്ചറായി നിർത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിൽ ബൈക്കിടിച്ച് പോലീസുകാരന് ദാരുണാന്ത്യം...

പഞ്ചറായി നിര്‍ത്തിയിട്ടിരുന്ന ടിപ്പറിനു പുറകില്‍ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പൊലീസുകാരന് ദാരുണാന്ത്യം...

ഡ്യൂട്ടിക്ക് വേണ്ടി വീട്ടില്‍ നിന്ന് കേരള പൊലീസ് അക്കാദമിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത് , അപകടത്തില്‍ ടിപ്പറിന്റെ ഡ്രൈവര്‍ക്കും പരുക്ക്.

മണ്ണുത്തി ചെമ്പുത്രയിലാണ് നിര്‍ത്തിയിട്ടിരുന്ന ടിപ്പറിനു പുറകില്‍ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പൊലീസുകാരന്‍ മരിച്ചത്. രാമവര്‍മപുരം പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി ആലത്തൂര്‍ കുനിശ്ശേരി സ്വദേശി പനയംമ്പാറ കോച്ചം വീട്ടില്‍ എം.എ.മനു (26) ആണ് മരിച്ചത്.

ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേരള ആംഡ് പൊലീസ് (കെ.എ.പി 1) ഒന്നാം ബറ്റാലിയന്‍ സേനാംഗമാണ്. അക്കാദമിയില്‍ അറ്റാച്ച് ഡ്യൂട്ടി ചെയ്തു വരികയായിരുന്നു.

Post a Comment

0 Comments