banner

ബിജെപിയുടെ സ്ഥാപനദിനമായ ഇന്ന് പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ബിജെപി സ്ഥാപനദിനമായ ഇന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും. ബി.ജെ.പി കേരളം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇതിനെ സംബന്ധിച്ച് പരാമർശിക്കുന്നത്. രാവിലെ പത്തിനാണ് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി സംസാരിക്കുക.

രാവിലെ 9ന്  സംസ്ഥാന-ജില്ലാ-മണ്ഡല-പഞ്ചായത്ത് ബൂത്ത് തലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തകർ ഒത്തുചേരും. പ്രധാനമന്ത്രിയുടെ പ്രസംഗം കാണാൻ എല്ലാ സ്ഥലത്തും വലിയ സ്ക്രീനുകളുണ്ടാകും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തി പരിപാടിയിൽ പങ്കെടുക്കും. 

നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ എല്ലാ ജനങ്ങളിലുമെത്തിക്കുകയാണ് ലക്ഷ്യമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇന്ന് മുതൽ ഏപ്രിൽ 20 വരെ സംസ്ഥാനത്ത് 15 പ്രധാനപ്പെട്ട കേന്ദ്രപദ്ധതികളെ കുറിച്ചുള്ള ക്യാമ്പയിനിംഗ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments