banner

കനത്ത മഴയിൽ കൊല്ലത്ത് വീടിൻ്റെ മേൽക്കൂര ഇളകി വീണു; വരുന്ന മൂന്ന് മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കൊല്ലം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും. ജില്ലയുടെ പലഭാഗങ്ങളിലും മരം വീണു. കൊട്ടാരക്കരയിൽ വീട് തകർന്നു. തൃക്കണ്ണമംഗലിൽ ബീനാ ഭവനത്തിൽ ബേബിക്കുട്ടിയുടെ വീടാണ് കനത്ത മഴയിലും ഇടിയിലും ഭാഗികമായി തകർന്നത്. സംഭവം നടക്കുമ്പോൾ ബേബിക്കുട്ടിയുടെ ഭാര്യ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആർക്കും പരുക്കില്ല.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടാരക്കര നഗരസഭാ ചെയർമാൻ എ. ഷാജു ഉടൻ വീട് പഴയ സ്ഥിതിയിലാക്കുന്നതിലേക്കായുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകി. പൊതുജനങ്ങളുടെ സഹായ സഹകരണത്തോടെ അടുത്തി ദിവസങ്ങളിൽ തന്നെ വീട് പഴയ സ്ഥിതിയിലാക്കുന്നതിലേക്കായുള്ള പുനരുദ്ധാരണ നടപടികൾ ആരംഭിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിലും വ്യക്തമാക്കി.

ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന ഗൃഹനാഥനെ ചേർത്ത് പിടിച്ചു കൊണ്ടായിരുന്നു നഗരസഭാ ചെയർമാൻ എ. ഷാജു അദ്ദേഹത്തിന് ഉറപ്പ് നൽകിയത്. ഇത് വളരെ വൈകാരിക നിമിശങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

വരുന്ന മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടര്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തി. കൊല്ലത്തും ശക്തമായ കാറ്റും മഴയും. വിവിധ ഇടങ്ങളിൽ മരങ്ങള്‍ കടപുഴകി വീണു. ചടയമംഗലം കുരിയോട് റബർ മരം വീടിന് മുകളിൽ വീണ് മേൽക്കൂര തകർന്നു. കുരിയോട് സ്വദേശി ഷിബുവിന്റെ വീടിനാണ് കേടുപാടുണ്ടായത്. 

Post a Comment

0 Comments